ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന് കി ബാത്ത് ഓള് ഇന്ത്യ റേഡിയോക്ക് സാമ്പത്തിക നേട്ടമുണ്ടാക്കി നല്‍കുന്നതായി ലോക്സഭയില്‍ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മന്‍കി ബാത്ത് പത്തുകോടി രൂപ വരുമാനമുണ്ടാക്കി നല്‍കിയതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി രാജ്യവര്ധനന് റാത്തോര്‍ ലോക്സഭയെ രേഖാമൂലം അറിയിച്ചു
2014 ഒക്ടോബര്‍ മൂന്നിനായിരുന്നു മോദി മന് കി ബാത്ത് ആരംഭിച്ചത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 5.19 കോടി രൂപ വരുമാനമുണ്ടാക്കിയപ്പോള്‍ 2015-16-ല്‍ ഇതു 4.78 കോടിയായിരുന്നു. മന് കി ബാത്തിന്റെ യഥാര്‍ഥ പ്രക്ഷേപണം പൂര്‍ത്തിയായ ശേഷം ഒരേദിവസം തന്നെ 18 ഭാഷകളിലും 33 പ്രാദേശിക ഭാഷകളിലും പ്രക്ഷേപണം നടക്കുന്നുണ്ടെന്നും മന്ത്രി മറുപടിയില്‍ അറിയിച്ചു. ഒപ്പം ഇംഗ്ലിഷിലും സംസ്കൃത്തിലും പ്രക്ഷേപണം ചെയ്യുന്നു.
രാജ്യം അഭിസംബോധന ചെയ്യേണ്ട അടിയന്തര വിഷയങ്ങളെക്കുറിച്ചാണ് ഓരോ മന് കി ബാത്തിലും അദ്ദേഹം സംസാരിക്കുന്നത്. ജൂണ്‍ 25ന് ആയിരുന്നു അവസാന പ്രക്ഷേപണം.
Discussion about this post