തിരുവനന്തപുരം: ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ നീക്കം. കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തലവനെ നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി ജേക്കബ് തോമസിനെയാണ് പ്രമോഷന് നല്കി സ്ഥലം മാറ്റുവാന്‍ ശ്രമം നടക്കുന്നത്.
അതേസമയം സ്ഥലം മാറ്റത്തെക്കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജേക്കബ് തോമസിനോട് ഇഷ്ടമുള്ള തസ്തിക ആരാഞ്ഞതായും സൂചനയുണ്ട്. ബാര്‍ കോഴക്കേസില്‍ എഡിജിപി ജേക്കബ് തോമസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മാണിയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത് ജേക്കബ് തോമസിന്റെ കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. കേസ് അന്വേഷണത്തിന്റെ കാര്യത്തില്‍ വളരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നയാളാണ് ഇദ്ദേഹം.
നിലവില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ജോലിക്കയറ്റം നല്കിയ രണ്ട് ഡിജിപിമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇവര്‍ക്ക് എഡിജിപി റാങ്കിലുള്ളവരുടെ ശമ്പളമാണ് ലഭിക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ തിടുക്കത്തില്‍ ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്കി വിജിലന്‍സില്‍ നിന്ന് മാറ്റുന്നത് ബാര്‍ക്കോഴക്കേസ് അട്ടിമറിക്കാനാണെന്നാണ് ആരോപണം. നേരത്തെ ജേക്കബ് തോമസിനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ടി.ഒ സൂരജ് ഐപിഎസിനെതിരായ വിജിലന്‍സ് അന്വേഷണവും, മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ക്കോഴ ആരോപണത്തിലും കര്‍ശനനിലപാട് സ്വീകരിച്ചതോടെ ജേക്കബ് തോമസ് സര്‍ക്കാരിന് അനഭിമതനായിരുന്നു.
Discussion about this post