പുതുച്ചേരി: രാത്രിയില്‍ പുതുച്ചേരിയിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്നു പരിശോധിക്കാന്‍ ഗവര്‍ണര്‍ കിരണ്‍ ബേദി ചെയ്തത് ഇതാണ്. രാത്രിയില്‍ വേഷം മാറി സ്കൂട്ടറില്‍ യാത്ര ചെയ്തുകൊണ്ടായിരുന്നു പുതുച്ചേരിയിലെ സ്ത്രീകളുടെ രാത്രിയിലെ സുരക്ഷ കിരണ്‍ പരിശോധിച്ചത്. സല്‍വാര്‍ ധരിച്ച് തലവഴി ഷാളുകൊണ്ട് മൂടിയ ശേഷം സ്കൂട്ടറിനു പിന്നിലിരുന്നായിരുന്നു കിരണിന്റെ സഞ്ചാരം. അര്‍ധരാത്രി മുതല്‍ ആറുമണിവരെയായിരുന്നു യാത്ര.
പുതുച്ചേരിയില്‍ സ്ത്രീകള്‍ രാത്രിയില്‍ താരതമ്യേന സുരക്ഷിതരാണെന്നും എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും കിരണ്‍ പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു. മാത്രമല്ല വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പോലീസിനു നല്‍കുമെന്നും മുന്‍ ഐ പി എസ് ഉദ്യോഗസ്ഥ കൂടിയായ കിരണ്‍ അറിയിച്ചു.
Found Puducherry reasonably safe at night. But will be improved.
Also urge people to connect with PCR,100/ & inform their concerns.. https://t.co/sFJHin0FgH— Kiran Bedi (@thekiranbedi) August 19, 2017
A clip of Night Round done 'incognito' to check how safe was it for women++during late night hours.
Helped identify areas for improvement.. pic.twitter.com/1BeMsL1JQX— Kiran Bedi (@thekiranbedi) August 19, 2017
Discussion about this post