കണ്ണൂര്‍: സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായ പൊയിലൂര്‍ മേഖലയില്‍ വ്യാപക റെയ്ഡ്. പാനൂര്‍ സിഐ വി.വി. ബെന്നി, കൊളവല്ലൂര്‍ എസ്ഐ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതല്‍ ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ റെയ്ഡ് ആരംഭിച്ചത്.
ചൊവ്വാഴ്ച നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷം നടന്ന പ്രദേശങ്ങളില്‍ കനത്ത പോലീസ് കാവലും നിരീക്ഷണവും തുടരുകയാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഎം, ബിജെപി പാര്‍ട്ടികളില്‍പ്പെട്ട 350 ഓളം പേര്‍ക്കെതിരേ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്.
സിപിഎം നേതാവ് ഒ.കെ.വാസു മാസ്റ്ററുടെ വാഹനത്തിനു നേരേ ബോംബെറിഞ്ഞതിന് ബിജെപി പ്രവര്‍ത്തകരായ 23പേര്‍ക്കെതിരേയും സിപിഎം പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ 20 ബിജെപികാര്ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post