നോട്ട് നിരോധനവും, ജിഎസ്ടിയും ഇന്ത്യയുടെ മഹത്തായ മുന്നേറ്റമെന്ന് ഐഎംഎഫ്(ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) മേധാവി ക്രിസ്റ്റിന് ലഗാര്‍ഡ്. ഇന്ത്യന്‍ സാമ്പത്തീക വ്യവസ്ഥ ഉറച്ച പാതയിലാണെന്നും അവര്‍ ഇന്ന് പറഞ്ഞു
നേരിയ താഴ്ചയുണ്ടെങ്കിലും ഇന്ത്യ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ചയുടെ പാതയിലാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, രണ്ട് വര്‍ഷമായി ഇന്ത്യ നടപ്പാക്കിയ പരിഷ്ക്കരണങ്ങളുടെ ഫലമാണ് ഇതെന്നും ഐഎംഎഫ് മേധാവി വിലയിരുത്തി.
”നോട്ട് നിരോധനവും, ജിഎസ്ടിയും മഹത്തായ ശ്രമമായിരുന്നു, ചെറിയ കാലത്തെ സാമ്പത്തീക താഴ്ച ഇതിന്റെ ഫലമാണെന്ന് ചുരുക്കം ചിലര്‍ വിലയിരുത്തുന്നത് അത്ഭുതപ്പെടുത്തുന്നു”
– കിസ്റ്റിന് ലഗാര്‍ഡ്, ഐഎംഎഫ് ചീഫ് –
ഇന്ത്യന്‍ സാമ്പത്തീക വ്യവസ്ഥ ഉറച്ച പാതയിലേക്കാണ് മുന്നേറുന്നതെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നികുതി ഘടന സാമ്പത്തീക കമ്മി കുറക്കാന്‍ ഉതകുന്നതാണ്.പണപ്പെരുപ്പം സാരമായി കുറയും, ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ ജോലി സാധ്യത കൂട്ടുമെന്നും, ഇന്ത്യയിലേ യുവാക്കള്‍ക്ക് സഹായകരമാവുമെന്നും അവര്‍ വിലയിരുത്തുന്നു.
ലോകത്ത് തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തീക ശക്തിയാണ് ഇന്ത്യ. സമയമാകുമ്പോള്‍ അത് ഏറ്റവും മുന്നിലെത്തും. ഘടനപരമായ മാറ്റങ്ങള്‍ക്കുള്ള ഏറ്റവും യോജിച്ചസമയാണിതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പ്രതികരിച്ചു.
Discussion about this post