ഡല്‍ഹി: എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നുള്ള അവധി വീണ്ടും നീട്ടി. രാഹുല്‍ ഗാന്ധി ഇന്ന് മുതല്‍ പാര്‍ട്ടി ഉത്തരവാദിത്വം ഏറ്റെടുക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ 15ന് മാത്രമേ രാഹുല്‍ ഗാന്ധി മടങ്ങി എത്തൂ എന്നാണ് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്ന സൂചന.
ഇതോടെ നാളെ എഐസിസി സംഘിടിപ്പിക്കുന്ന അംബേദ്കര്‍ അനുസ്മരണത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് ഉറപ്പായി. ഡല്‍ഹിയില്‍ സംഘടനിപ്പിക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുമെന്നാണ് അറിയുന്നത്. രാഹുല്‍ഗാന്ധിയുടെ മടങ്ങി വരവിനുള്ള വേദി കൂടിയാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കം തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ രാഹുല്‍ഗാന്ധിയുടെ അജ്ഞാതവാസത്തിനെതിരെ ഇന്ന് രംഗത്തെത്തിയിരുന്നു.
Discussion about this post