കൊച്ചി: അഴിമതി വീരനായ മാണിയും ജോസ് കെ മാണിയും പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുത്താല്‍ സുരേഷ് ഗോപിയെ വഴിയില്‍ തടയുമെന്ന് ഡിവൈ്എഫ്ഐ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് എം സ്വരാജ് രംഗത്തെത്തി. പാലായിലെ യോഗത്തിനിടെ സുരേഷ് ഗോപിയെ പോലുള്ള ആദരണിയനായ നടന് വേദി പങ്കിടുന്നത് അഴിമതിയ്ക്കുള്ള പിന്തുണയായി മാറുമെന്ന് താന്‍ പ്രസംഗിച്ചിരുന്നു. യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് സുരേഷ്ഗോപിയോട് അപേക്ഷിയ്ക്കുകയാണ് ചെയ്തത്.
ഡിവൈഎഫ്ഐ സുരേഷ് ഗോപിയെ തടയുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞതായും, അതിനെ നേരിടുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചതായും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഇത് രമ്ടും ശരിയെല്ല് സ്വരാജ് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ിത്തരം പ്രചരണങ്ങള്‍ നവ മാധ്യമങ്ങളെ മലീമസമാക്കുകയാണെന്നും സ്വരാജ് പറഞ്ഞു
സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നവരോട്
നവമാധ്യമങ്ങളുടെ അനന്തമായ സാധ്യതകളെ അങ്ങേയറ്റം പ്രതിലോമകരമായും അസംബന്ധ പ്രചരണത്തിനായും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നത് തീര്‍ത്തും വേദനാജനകമാണ്.
ഡി.വൈ.എഫ്.ഐ. സുരേഷ് ഗോപിയെ തടയുമെന്നനിലയ്ക്കുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായി ഡി.വൈ.എഫ്.ഐ. യെ ആക്ഷേപിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ ശ്രീ സുരേഷ് ഗോപി നടത്തിയതായും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ആരാധകരാണെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളും അതിനോട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണെന്ന നാട്യത്തിലുള്ള മറുപടികളും അങ്ങേയറ്റം അപഹാസ്യവും അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടുള്ളതുമാണ്.
അന്തസ്സുറ്റ ആശയ സമരങ്ങളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും ഇടമായി മാറേണ്ട നവമാധ്യമങ്ങളെ മലീമസമാക്കാനാണ് ചിലര്‍ക്കു താല്പര്യം. ഇത് തീര്‍ത്തും അപലപനീയമാണ്.
ഡി.വൈ.എഫ്.ഐ. യും സുരേഷ് ഗോപിയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കം ഈ വിഷയത്തിലില്ല. അഴിമതിവിരുദ്ധ യുവജനമാര്‍ച്ചിന്റെ പാലായിലെ സമാപനയോഗത്തിലാണ് ഈ വിഷയം ഞാന്‍ പരാമര്‍ശിച്ചത്. മാണിയെപ്പോലെ ഒരു അഴിമതി വീരനോടൊപ്പം സുരേഷ് ഗോപിയെപ്പോലെ ആദരണീയനായ ഒരു നടന് വേദി പങ്കിടുന്നത് അഴിമതിയ്ക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെടുമെന്നും അതിനാല്‍ അത്തരം ഒരു സാഹചര്യം ഒഴിവാക്കണമെന്നുമാണ് പ്രസംഗത്തില്‍ സൂചിപ്പിച്ചത്.
പാലായിലെ പ്രസംഗത്തിലും പത്തനംത്തിട്ടയിലെ വാര്‍ത്താസമ്മേളനത്തിലും അഴിമതി വീരനായ കെ.എം.മാണിയോടൊപ്പമുള്ള പാലായിലെ പൊതു പരിപാടിയില്‍നിന്ന് പിന്മാറണമെന്ന് സുരേഷ് ഗോപിയോട് അഭ്യര്‍ത്ഥിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. അഴിമതിക്കാര്‍ക്ക് പിന്തുണകൊടുക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നവിധം സാഹിത്യസാംസ്ക്കാരികചലച്ചിത്രരംഗങ്ങളിലെ ആദരണീയ വ്യക്തിത്വങ്ങള്‍ അഴിമതിക്കാരുമായി വേദി പങ്കിടരുത് എന്ന ആശയമാണ് ഡി.വൈ.എഫ്.ഐ. മുന്നോട്ട് വച്ചത്.
ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ശ്രീ സുരേഷ് ഗോപിയുമായി ഈ വിഷയം സംസാരിച്ചിരുന്നു. പ്രസ്തുത പരിപാടി വളരെ മുമ്പ് നിശ്ചയിക്കപ്പെട്ടതാണെന്നും എന്നാല്‍ ബജറ്റ് സെഷനില്‍ സഭയിലുണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് ഇനി പാലായിലെ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ച വിവരം ഡി.വൈ.എഫ്.ഐ.യെ അറിയിക്കുകയുമുണ്ടായി. ഇതാണ് യഥാര്‍ത്ഥത്തിലുണ്ടായത്. കെ.എം. മാണിയോടൊപ്പം സുരേഷ് ഗോപി വേദി പങ്കിടരുതെന്ന ഡി.വൈ.എഫ്.ഐ.യുടെ ആവശ്യം ഉയരുന്നതിനുമുമ്പുതന്നെ വ്യക്തിപരമായി അദ്ദേഹം അങ്ങനെ ഒരു തീരുമാനമെടുത്തിരുന്നുവെന്നത് ഏറെ ആഹ്ലാദകരമാണ്. മാതൃകാപരമായ നിലപാടാണ് ഈ കാര്യത്തില്‍ സുരേഷ് ഗോപി കൈക്കൊണ്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മറിച്ചുള്ള പ്രചരണങ്ങള്‍ക്ക് ദുഷ്ടലക്ഷ്യങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ വാളെടുത്തിറങ്ങുന്നവര് ഡി.വൈ.എഫ്.ഐ.യോടോ സുരേഷ് ഗോപിയോടോ വസ്തുതകള്‍ അന്വേഷി ക്കേണ്ടതായിരുന്നു. ഡി.വൈ.എഫ്.ഐ.യ്ക്ക് എതിരായി ശ്രീ സുരേഷ് ഗോപിയോ സുരേഷ് ഗോപിക്കെതിരായി ഡി.വൈ.എഫ്.ഐ.യോ മോശമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലയെന്നിരിക്കെ മറിച്ച് കഥകളുണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ ഇനിയെങ്കിലും അത് അവസാനിപ്പിക്കണം.
Discussion about this post