കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാം പ്രസാദിന്റെ മരണവര്‍ത്തയറിഞ്ഞു ഞെട്ടലോടെ നടന് ടൊവിനോ തോമസ്. മായാനദി എന്നാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ശ്യാം ടോവിനോയുടെ കൂടെ നിന്ന് ഒരു സെല്‍ഫി എടുക്കുകയും അത് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ ചിത്രം പങ്കുവെച്ചാണ് ടൊവിനോ തന്റെ വേദനയും ഉത്കണ്ഠയും ഫേസ്ബുക്കിലൂടെ തുറന്നു പറയുന്നത്. ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നതെന്നും ടൊവീനോ ചോദിക്കുന്നു.
ടൊവീനോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise.
ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ,
ഈ യുവാവിന്റ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു .
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത് ?
മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു .
ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .
തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾഎത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !
https://www.facebook.com/ActorTovinoThomas/photos/a.703200873043270.1073741830.659190597444298/2063665803663430/?type=3
Discussion about this post