പ്രദര്‍ശനാനുമതി നേടിയിട്ടും വിവാദത്തില്‍ തുടരുന്ന പദ്മാവത് റിലീസ് ആകുന്നതിന് മുന്‍പ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളുമായി സിനിമയിലെ നായിക ദീപിക പദുക്കോണ്‍.മുംബൈയിലെ ഉള്‍പ്രദേശത്തുള്ള സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയ ദീപിക അവിടെ കുറെ സമയം ചിലവഴിച്ചു. കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. യാത്രയിക്ഷേത്രദര്ശനത്തിന് മാധ്യമപ്രവര്‍ത്തകരും ദീപികയോടൊപ്പം ഉണ്ടായിരുന്നു.
ദീപിക മുഖ്യവേഷത്തിലെത്തുന്ന പദ്മാവത് റിലീസ് ചെയ്യുന്നത് ഹിന്ദു സംഘടനകള്‍ എതിര്‍ത്തിരുന്നു.ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധത്തിന് നേതൃത്വം നല്കിയ രജ്പുത് കര്‍ണിസേന രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് രാജ്യമൊട്ടാകെ സിനിമ റിലീസ് ചെയ്യുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയത്.
#WATCH Deepika Padukone leaves from Siddhivinayak temple amid high security #Padmaavat pic.twitter.com/3TgL0ePRAd
— ANI (@ANI) January 23, 2018
Discussion about this post