ഹഫീസ് സയ്യിദിനെ പാക്കിസ്ഥാന് തീവ്രവാദിയായി പ്രഖ്യാപിച്ചു.തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി ചെയ്താണ് നടപടി. നിയമത്തില്‍ പാക് പ്രസിഡണ്ട് മംമ്നൂന്‍ ഹുസ്സൈന്‍ ഒപ്പുവെച്ചു. ലഷ്കര്‍ ഇ തൊയ്ബ, അല്‍ഖ്വയ്ദ എന്നീ സംഘടനകള്‍ക്കെതിരെയും ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചിട്ടുണ്ട്
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഹഫീസ് സയ്യിദ്. ഹഫീസ് സയ്യിദിന്റെ നേതൃത്വത്തിലുള്ള ചാരിറ്റ് സംഘടനകള്‍ക്കും നിരോധനം ബാധകമാവും.അല്അക്തര് ട്രസ്റ്റ്, അല്‍ റഷീദ് ട്രസ്റ്റ് എന്നീ രണ്ട് ചാരിറ്റികള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംഘടനകല്‍ക്ക് ഭീകരവിരുദ്ധ ഗ്രൂപ്പുകളായ അല്‍ഖായ്ദയുമായി ബന്ധമുണ്ടെന്നാണ് യു എന്‍ റിപ്പോര്‍ട്ട്
ഭീകരവിരുദ്ധ നിയമത്തിന്റെ ദേഭഗതി ചെയ്ത ഓര്‍ഡിനന്‍സ് പ്രകാരം ഭീകര സംഘടനകള്‍ക്കുമെതിരെ നടപടിയെടുക്കാനും, അവരുടെ ഓഫീസുകള്‍ അടച്ചിടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളാനും അധികാരമുണ്ടാകും.സയീദിനെ 2008 മേയില്‍ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചതാണ്. ഭീകരര്‍ക്കു നല്‍കിവരുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന് യുഎസും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പലതവണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടി എടുക്കാന്‍ പാക്കിസ്ഥാന് തയ്യാറായിരുന്നില്ല .സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കിയതുള്‍പ്പെടെയുള്ള നടപടികളിലേക്ക് യുഎസ് അടുത്തിടെ കടന്നതോടെയാണ് പാക്കിസ്ഥാന് ഭീകരര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കിത്തുടങ്ങിയത്.
Discussion about this post