അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് ട്രംപ് ജൂനിയര്‍ ഇന്ന് ഇന്ത്യയിലെത്തും. റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്. 1500 കോടിയുടെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലാണ് ട്രംപ് ജൂനിയര്‍ പങ്കാളിയാകുന്നത്.
ട്രംപ് ജൂനിയര്‍ മുതല്‍ മുടക്കുന്ന ആഡംബര ഫ്ലാറ്റ് സമുച്ചയത്തില്‍ ഫ്ലാറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് അദ്ദേഹത്തിനൊപ്പം അത്താഴവിരുന്നിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഒന്‍പത് കോടി രൂപയാണ് ഒരു ഫ്ലാറ്റിന്റെ വില. ഹരിയാനയിലെ ഗുഡ്ഗാവിലാണ് ട്രംപ് ടവര്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പണിയുന്നത്. 47 നിലകളുള്ളതാണ് കെട്ടിട സമുച്ചയങ്ങള്‍, രണ്ട് സമുച്ചയങ്ങളിലുമായി 145 ഫ്ലാറ്റുകളാണ് ഉള്ളത്.
ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ട്രംപ് ജൂനിയര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പങ്കാളിയാകുമെന്നാണ് വിവരം.
Discussion about this post