അഗര്‍ത്തല: ത്രിപുരയില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് നേട്ടമാകുമെന്ന് ബിജെപി. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ കുറഞ്ഞു. സിപിഎം ശക്തികേന്ദ്രങ്ങളിലാണ് പോളിംഗ് കുറഞ്ഞതെന്ന് ബിജെപി വിലയിരുത്തി. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലും വോട്ട് കുറഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ പോളിംഗ് കുറവായിരുന്നുവെങ്കില്‍ നഗരങ്ങളില്‍ പോളിംഗ് 90 ശതമാനത്തിലധികമാണ്. നഗരങ്ങളില്‍ പോളിംഗ് കൂടിയത് ബിജെപി അവരുടെ നേട്ടമായി ചൂണ്ടിക്കാണിക്കുന്നു. നഗരങ്ങളിലുള്ള സീറ്റുകളിലാണ് ബിജെപി ഏറെ വിജയപ്രതീക്ഷ പുലര്‍ത്തുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പോളിംഗ് ശതമാനം കുറഞ്ഞത് സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ കുറഞ്ഞതിന് തെളിവാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു
കഴിഞ്ഞ തവണ 91.82 ശതമാനമായിരുന്നു പോളിംഗ് ശതമാനം. ഇത്തവണ അത് 78.86 ശതമാനമായി കുറഞ്ഞു. അതേസമയം പോളിംഗ് ശതമാനം കുറഞ്ഞത് നേട്ടമായെന്നാണ് സിപിഎം വിലയിരുത്തല്‍. ഭരണവിരുദ്ധ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടില്ല എന്നവര്‍ കണക്കു കൂട്ടുന്നു.
മാര്‍ 3നാണ് വോട്ടെണ്ണല്‍
Discussion about this post