തിരുവനന്തപുരം:ധനമന്ത്രി കെ.എം മാണിയക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.കെ.എം മാണി ബജറ്റ് അവതരിപ്പിക്കേണ്ട.മാണി പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ പരിഹസിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
അതേസമയം കെ.എം മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ ധാര്‍മ്മിക അവകാശമില്ലെന്നാരോപിച്ചു കൊണ്ട് പൊളിറ്റ്ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ഇത് വരെ കാണാത്ത സംഭവ വികാസങ്ങളായിരിക്കും സഭ കാണാന്‍ പോകുന്നത്.അമ്പതാം വാര്‍ഷികത്തില്‍ അമ്പത് കോടി സമാഹരിക്കാനാണ് മാണി തയ്യാറെടുക്കുന്നത്. ബാര്‍ കോഴക്കേസില്‍ ബിജു രമേശ് എത്രയും വേഗം കോടതിയെ സമീപിക്കണമെന്നും കോടിയേരി പറഞ്ഞു.
Discussion about this post