ബ്രസീലിനായി കളിച്ചില്ലെങ്കിലും തനിക്കൊരു ചുക്കുമില്ലെന്ന് താന്‍ പറഞ്ഞതായി ചിലര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതായി ഫുട്ബോള്‍ താരം ഓസ്ക്കാര്‍ . ട്വിറ്ററിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്
എന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ഞാന്‍ നിഷേധിക്കുന്നു’എന്ന് ഓസ്കാര്‍ പറയുന്നു.
‘ബ്രസീലിനായി കളിക്കാന്‍ വിളിച്ചില്ലെങ്കില്‍ എനിക്കൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു എന്ന വിധത്തില്‍ എനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഞാന്‍ ബ്രസീല്‍ ജെഴ്സിയില്‍ കളിക്കാന്‍ എത്രമാത്രം ആഗ്രഹിക്കുന്നതായി എല്ലാവര്ക്കും അറിയാവുന്നതാണ്”.
കഴിഞ്ഞ ദിവസമാണ് ഓസ്കാറിന്റേതെന്ന പേരില്‍ ചൈനീസ് ലീഗിലേക്കുളള കൂറുമാറ്റം ന്യായീകരിച്ചും ദേശീയ ടീമില്‍ ഇടംലഭിക്കാത്തതിലുളള അസംതൃപ്തി പരസ്യമാക്കിയുമുളള പ്രസ്താവന
പുറത്ത് വന്നത്.
‘ലോകകപ്പ് കളിക്കുമോ എന്ന് അറിയില്ല, ലോകകപ്പ് കളിച്ചില്ല എങ്കില്‍ എനിക്ക് .,അതൊരു പ്രശ്നമല്ല. എന്റെ പരിഗണന കുടുംബം പട്ടിണിയാകാതിരിക്കലാണ്’ എന്ന് ഓസ്ക്കാര്‍ പറഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post