ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ പാക്കിസ്ഥാന്റെ നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥനെ കുറ്റവാളിയായി പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ. അമീര്‍ സുബൈര്‍ സിദ്ധിക്കി എന്ന് പേരുള്ള ഇയാള്‍ ഇന്ത്യയിലുള്ള യു.എസ് കോണ്‍സുലേറ്റിലും ഇസ്രായേല്‍ കോണ്‍സുലേറ്റിലും തെക്കേ ഇന്ത്യയിലുള്ള കരസേന, നാവിക സേന ആസ്ഥാനങ്ങളിലും ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയിരുന്നു. അമീറിനെ ഇന്റര്‍പോള്‍ വഴി പിടിക്കാനും പദ്ധതിയുണ്ട് എന്‍.ഐ.എക്ക്.
അമീറിനെ കൂടാതെ മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ട്. എന്നാല്‍ ഇവര്‍ ആരാണെന്ന് കണ്ടെത്താന്‍ ആയിട്ടില്ല. ഇവരെല്ലാവരും പാക്കിസ്ഥാനിലേക്ക് മടങ്ങിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
അമീര്‍ കൊളംബോയിലെ പാക് ഹൈക്കമ്മിഷണില് വിസാ കൗണ്‍സിലറായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. രണ്ടാമത്തെയാളുടെ രഹസ്യനാമം വിനീത് എന്നാണ്. മൂന്നാമത്തെയാളുടെ രഹസ്യനാമം ബോസ് എന്നാണ്. ഇവര്‍ മൂന്ന് പേരും നാലാമനും കൂടി 2009 മുതല്‍ 2016 വരെ ഇന്ത്യയിലെ പലയിടങ്ങളിലും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയിരുന്നു. ഇതിനായി ഇവര്‍ ശ്രീലങ്കന്‍ സ്വദേശികളെയും അവര്‍ കൂടെക്കൂട്ടിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉദ്യോഗസ്ഥരെപ്പറ്റിയുള്ള നിര്‍ണായകമായ പല വിവരങ്ങളും യു.എസ് ആയിരുന്നു ഇന്ത്യയ്ക്ക് കൈമാറിയത്. ഇന്ത്യയിലുള്ള യു.എസ് കോണ്‍സുലേറ്റില്‍ നടത്താനിരുന്ന ആക്രമണത്തിന് ‘വെഡ്ഡിംഗ് ഹാള്‍’ എന്നാണ് പേരിട്ടിരുന്നത്. ഇതില്‍ പങ്കെടുക്കുന്ന ഭീകരവാദികളെ ‘കുക്കുകള്‍’ എന്നും വിളിച്ചിരുന്നു.
Discussion about this post