തൃശ്ശൂര്‍; വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ നിയന്ത്രണവും സംരക്ഷണവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കൈമാറാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
അടുത്തിടെ സിപിഎം സമ്മേളനം നടന്നതിന്റെ പേരില്‍ മൈതാനം വളരെയധികം മലിനമാക്കിത്തീര്ത്തിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധവും ഉയരുകയുണ്ടായി. ഇതേ തുടര്‍ന്ന് ഏതാനും വ്യക്തികള്‍ കോടതിയെ സമീപിച്ചതോടെ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ മറികടക്കാനാണ് മൈതാനം ഡിടിപിസിക്ക് കൈമാറാന്‍ ഉള്ള ആലോചനകള്‍ നടത്തുന്നത്.ജന്മഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്
ഭക്തരുടെ പ്രതിഷേധത്തെ പേടിച്ച് അതീവ രഹസ്യമായാണ് കൈമാറ്റത്തിനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഏറ്റെടുപ്പിലൂടെ ക്ഷേത്ര മൈതാനം എന്ന പരിഗണന ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.നീക്കങ്ങളുടെ ഭാഗമായി വര്‍ഷങ്ങളായി മൈതാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കുടുംബശ്രീ അംഗങ്ങളെ ഒഴിവാക്കി. പുതിയ കരാര്‍ തൊഴിലാളികളെ നിയമിക്കാനാണ് തീരുമാനം. സിപിഎമ്മിന്റെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശമാണ് ഇതിന് പിന്നില്‍ എന്നാണ് ആരോപണം..
കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കേണ്ടവരുടെ ലിസ്റ്റും പാര്‍ട്ടി ഓഫീസില്‍ നിന്ന ് കോര്‍പ്പറേഷനും കളക്ടര്‍ക്കും കൈമാറിക്കഴിഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചിയിലെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മൈതാനത്ത് ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കോര്‍പ്പറേഷനാണ്. ശുചീകരണവും പരിപാലനവും ജില്ലാ ടൂറിസം കൗണ്‍സിലിന് കൈമാറും. മോഡി പിടിപ്പിക്കലും മറ്റും നടക്കുന്ന മുറയ്ക്ക് ഡിടിപിസി മൈതാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന രീതിയിലാണ് പദ്ധതി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
.
Discussion about this post