ബാല ലൈംഗീകതയെ ന്യായീകരിച്ചുള്ള പോസ്റ്റിന് ലൈക് നല്‍കിയതിനെ ന്യായീകരിച്ച വി.ടി ബല്‍റാം എംഎല്‍എയെ ട്രോളി എഴുത്തുകാരന് എന്‍എസ് മാധവന്
”ഇതെന്താ കൊച്ചുപിള്ളേരുടെ സെക്സിനെ പറ്റി പറയുമ്പോള്‍ മാത്രം ലൈക്ക് ആടിച്ച്, വി ടി ബാലകറാം ഫോളോ ചെയ്യുന്നത്? ഇന്നലെ വിഷ്ണുനാഥും കെ സി വേണുഗോപാലും രാഹൂല്‍ ഗാന്ധിയും കര്‍ണാടകത്തില്‍ ജനാധിപത്യം വിജയിച്ച കാര്യം പറഞ്ഞതൊന്നിനും ലൈക്കടിച്ചില്ലല്ലോ. പീഡോഫിലീയ ഇല്ലെങ്കില്‍ ഈ മജ ഇല്ല അല്ലേ? കഷ്ടം!”-എന്നിങ്ങനെയാണ് എന്‍എസ് മാധവന്റെ വാക്കുകള്‍.
https://twitter.com/_iSarath/status/998271530453712896
ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയോ കമന്റിലൂടെയോ ഞാനായിട്ട് പറയുന്ന വാക്കുകള്‍ക്ക് മാത്രമാണ് എനിക്ക് ഉത്തരവാദിത്തമുള്ളത്. മറ്റ് ആരുടെയെങ്കിലും പോസ്റ്റുകള്‍ ഞാന്‍ ഷെയര്‍ ചെയ്താലും അതിന്റെ ഉള്ളടക്കത്തോട് പൊതുവില്‍ എനിക്ക് യോജിപ്പുള്ളതായി കണക്കാക്കാവുന്നതാണ്. എന്നാല്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്ക് നല്കുന്ന ലൈക്കിന് ആ പോസ്റ്റിന്റെ ഉള്ളടക്കത്തെ ഞാന്‍ അംഗീകരിക്കുന്നു എന്ന് അര്‍ത്ഥമില്ല. ആ പോസ്റ്റ് കണ്ടു, അതിലെ ചര്‍ച്ചകള്‍ ഫോളോ ചെയ്യുന്നു, എന്നൊക്കെ മാത്രമേ ലൈക്കില്‍ നിന്ന് അനുമാനിക്കേണ്ടതുള്ളൂ.
എന്റെ പിന്നാലെ നടന്ന് ചൊറിയാനും വായില്‍ വിരലിട്ട് കുത്തി തങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാനും പിന്നീടതിന്റെ പേരില്‍ കൂട്ടമായി ആക്രമിക്കാനും മാത്രം താത്പര്യമുള്ള സൈബര്‍ ക്വട്ടേഷന്‍കാര്‍ക്കും ചില പ്രത്യേക മാധ്യമങ്ങള്‍ക്കും അവരവരുടെ പണി തുടരാം. വിരോധമില്ല.-എന്നായിരുന്നു ബല്‍റാമിന്റെ ന്യായീകരണ പോസ്റ്റ്.
എകെജി ബാലപീഡകനാണെന്ന് ചിത്രീകരിച്ചുള്ള ബല്‍റാമിന്റെ കമന്റ് വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇയാള്‍ക്ക് ഈ വിഷയത്തില്‍ മാത്രമേ താല്പര്യമുള്ളു എന്നിങ്ങനെയാണ് ബല്‍റാമിനെ പരിഹസിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
Discussion about this post