കച്ച് മലയാളികളുടെ ആവശ്യം പരിഗണിച്ചുള്ള ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ പ്രതിവാര എക്സ്പ്രസ് തീവണ്ടി വ്യാഴാഴ്ച മുതല്‍ ഓടിത്തുടങ്ങും. ഗുജറാത്തിലെ ഗാന്ധിധാം റെയില്‍വേ സ്റ്റേഷനില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. റെയില്‍വേ സഹമന്ത്രി രാജന് ഗൊഹൈന്‍ ഫ്ളാഗ് ഓഫ് ചെയ്യും.
ഗുജറാത്തിലെ മലയാളികളുടെ ഏറെ കാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. സര്‍വ്വിസ് എത്രയും വേഗം ആരംഭിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ നിവേദനം നല്കിയ മലയാളികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ എക്സ്പ്രസിന് മൊത്തം പന്ത്രണ്ട് സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ കോഴിക്കോട്, ഷൊര്‍ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്. കൊങ്കണ്‍ പാതയിലൂടെ കേരളം വഴി പോകുന്ന വണ്ടിയില്‍ പാന്‍ട്രി കാര്‍ ഉണ്ട്.
എല്‍ എച്ച് ബി കോച്ചുകളുള്ള വണ്ടി (നമ്പര്‍-19424) ഗാന്ധിധാമില്‍നിന്ന് എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.50 പുറപ്പെടുന്ന ട്രെയിന്‍ ബുധനാഴ്ച കാലത്ത് 11.30-ന് തിരുനെല്‍വേലിയില്‍ എത്തും. തിരുനെല്‍വേലിയില്‍ നിന്നും എല്ലാ വ്യാഴാഴ്ചയും കാലത്ത് 7.45-ന് പുറപ്പെടുന്ന ട്രെയിന്‍ (19423) ശനിയാഴ്ച കാലത്ത് 6.55-ന് ഗാന്ധിധാമിലെത്തും.
Discussion about this post