ചെന്നെ: ചന്ദ്രബാബു നയിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പരസ്യമായി ശകാരിച്ചെന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് തമിഴ്‌നാട്ടി െബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജൻ. അങ്ങേയറ്റം കരുതലോടെയാണ് അന്ന് കേന്ദ്ര മന്ത്രി അമിത് ഷാ പെരുമാറിയത്. പൊതുപ്രവർത്തനം സജീവമായി തുടരാണ് അന്ന് അദ്ദേഹം പറഞ്ഞത്. ആവശ്യമില്ലാത്ത അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് കേന്ദ്ര മന്ത്രി അമിത് ഷാശയ കാണുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള സാഹചര്യങ്ങളെ കുറിച്ചും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും ചോദിക്കാനാണ് അന്ന് അദ്ദേഹം അടുത്തേക്ക് വിളിപ്പിച്ചത്. വിശദമായി പറയാൻ സമയക്കുറവ് മൂലം സാധിച്ചില്ല. പൊതുപ്രവർത്തനം ഉർജിതമായി മുന്നോട്ട് കൊണ്ടുപോകാനും സജീവമായി നിൽക്കാനും ഉപദേശിക്കുകയാണ് അദ്ദേഹം ചെയ്തത്. അനാവശ്യമായ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും ഒഴിവാക്കാനായി ആണ് ഇപ്പോൾ ഇത്തരത്തിലൊരു കുറിപ്പെന്നും തമിഴിസൈ എക്‌സിൽ കുറിച്ചു.
ചാന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തമിഴിസൈയെ അമിത് ഷാ ശകാരിച്ചെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചിരുന്നു. അണ്ണാമലൈയെ വിമർശിച്ചതിന് അമിത് ഷാ താക്കീത് നൽകിയെന്നായിരുന്നു പ്രചാരണം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡിഎംകെ ഉൾപ്പെടെ ഇത് രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. അമിത് ഷാ മാപ്പ് പറയണമെന്നുൾപ്പെടെ പറഞ്ഞ് ഡിഎംകെയും നാടാർ സംഘടനയുമുൾപ്പെടെ രംഗത്ത് വന്നിരുന്നു. ഇത്തരത്തിൽ അഭ്യൂഹങ്ങൾ പരന്നതോടെയാണ് സംഭവത്തിന് വിശദീകരണം നൽകി തമിഴിസൈ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post