കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രധാനപ്പെട്ട മറ്റൊരു പ്രതി കൂടി അറസ്റ്റില്‍. കണ്ണൂര്‍ തലസ്സേറി സ്വദേശി മുഹമ്മദ് റിഫയാണ് പോലിസ് കസ്റ്റഡിയിലായിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയാണ് മുഹമ്മദ് റിഫ
കൊലപാതകത്തില്‍ നേരിട്ട പങ്കെടുത്തയാളാണ് മുഹമ്മദ് റിഫ എന്നാണ് പോലിസ് പറയുന്നത്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ എറണാകുളം പൂത്തോട്ടയില്‍ നിയമവിദ്യാര്‍ത്ഥിയായിരുന്നു. കൊല നടന്ന ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ക്യാമ്പസ് യൂണിയന് തെരഞ്ഞെടുപ്പില്‍ മുഹമ്മദ് റിഫ സ്വതന്ത്രസ്താനാര്ത്ഥിയായി മത്സരിച്ചിരുന്നു. കോളജ് ക്യാമ്പസില്‍ ഇയാള്‍ രഹസ്യമായ സംഘടന പ്രവര്‍ത്തനം നടത്തിയതായും വ്യക്തമായിട്ടുണ്ട്.
നേരത്തെ കേസിലെ പ്രതി മുഹമ്മദ് പിടിയിലായിരുന്നു.
Discussion about this post