ഉത്തര്‍ പ്രദേശിലെ മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അസം ഖാനെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് അനുമതി നല്കി. ഒരു കൊല്ലം മുമ്പാണ് അസം ഖാന് കരസേനക്കെതിരെ വിമര്‍ശനം നടത്തിയത്. ഇതിനെതിരെ ബി.ജെ.പി നേതാവിന്റെ മകന് ആകാശ് സക്സേനയാണ് പരാതി നല്‍കിയത്. ഐ.പി.സി സെക്ഷന്‍ 153എ, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിട്ടുള്ളത്.
തീവ്രവാദികള്‍ കരസേന ഉദ്യോഗസ്ഥരുടെ ജനനേന്ദ്രിയങ്ങള്‍ മുറിച്ച് ഒരു ശക്തമായ സന്ദേശം നല്‍കുന്നത് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നായിരുന്നു അസം ഖാന് ജൂണ്‍ 2017ന് ഒരു പാര്‍ട്ടി മീറ്റിങ്ങില്‍ നടത്തിയ പ്രസ്താവന.
സര്‍ക്കാര്‍ അസം ഖാനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള അനുമതി തങ്ങള്‍ക്ക് നല്‍കിയെന്ന് രാംപുര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് സുധാ സിംഗ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
ആകാശ് സക്സേനയുടെ പരാതിക്ക് പുറമെ മൂന്ന് വേറെ പരാതികളും അസം ഖാനെതിരെയുണ്ട്.
Discussion about this post