ഡല്‍ഹി: സുരക്ഷിതവും സുസ്ഥിരവും തീവ്രവാദമില്ലാത്തതുമായ ദക്ഷിണേഷ്യയ്ക്കുവേണ്ടി പാക്കിസ്ഥാനിലെ പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ .പാക്കിസ്ഥാനില്‍ സമൃദ്ധിയും പുരോഗമനവും ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാര് ആണ് പാക്കിസ്ഥാനിലെ പുതിയ സര്‍ക്കാര്‍ വന്ന സാഹചര്യത്തില്‍ പ്രതികരണം അറിയിച്ചത്.
പൊതുതിരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിലുള്ള വിശ്വാസം ഉയര്‍ത്തിപ്പിടിച്ച പാക് ജനതയുടെ നിലപാടിനെ സ്വാഗതംചെയ്യുന്നുവെന്നും് രവീഷ് കുമാര്‍ പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന് ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി 270 ല്‍ 116 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണം ഏറ്റെടുക്കുന്നത്.
Discussion about this post