കൊച്ചി: ലാ ലിഗ വേള്‍ഡ് ഫുട്ബോളിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് അഞ്ച് ഗോളിന്റെ തോല്‍വി.ഇെേതടെ സ്പാനിഷ് കരുത്തരായ ജിറോണ രണ്ട് മത്സരത്തിലും വിജയിച്ച് ലാ ലിഗ വേള്‍ഡ് കിരീടവുമായാണ് മടങ്ങുന്നത്.
42ാം മിനിറ്റ് വരെ ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. വലതു വിങ്ങില്‍ ബോക്സിനുള്ളിലേക്ക് പന്തുമായി ഓടിക്കയറിയ എറിക് മോണ്ടെസ് ഒന്നാന്തരമൊരു ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
54ാം മിനിറ്റില്‍ പെഡ്രോ പോറയിലൂടെ ജിറോണ ലീഡുയര്‍ത്തി. മൂന്ന് മിനിറ്റിനുള്ളില്‍ ജിറോണ വീണ്ടും ലീഡെടുത്തു. ഗ്രാനെലാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്.ബെനിറ്റ്സാണ് നാലാം ഗോള്‍ നേടിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഗാര്‍ഷ്യ ജിറോണയ്ക്കായി അഞ്ചാം ഗോള്‍ നേടി.പ്രതീക്ഷ നല്കുന്ന പ്രത്യാക്രമണങ്ങളും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നുണ്ടായി. മധ്യനിര താരങ്ങളായ കിസിറോണ്‍ കിസീറ്റോയും പെക്കൂസണുമാണ് ഈ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. പ്രതിരോധത്തില്‍ പുതുതായെത്തിയ മുഹമ്മദ് റാക്കിയും ജിങ്കനും മികച്ച പ്രകടനം നടത്തി.
ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ എഫ്.സി.യോട് മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ആ ടീമിനെ വെള്ളിയാഴ്ച ജിറോണ ആറ് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.
മൂന്ന് കളിയിലായി 17 ഗോളുകളാണ് ലാ ലിഗ വേള്‍ഡ് ടൂര്‍ണ്ണമെന്റില്‍ പിറന്നത്. ഇതില്‍ 11 ഗോളുകളും വഴങ്ങിയത് ബ്ലാസ്റ്റേഴ്സാണ്.
Discussion about this post