കര്‍ണാടകയിലെ കുടകില്‍ പ്രളയം സംഭവിച്ചപ്പോള്‍ കുത്തിയൊലിക്കുന്ന പുഴയ്ക്ക് മുകളിലൂടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ എന്‍.ഡി.ആര്.എഫ് ഭടന് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കേരളത്തില്‍ പ്രളയം സംഭവിച്ചപ്പോള്‍ കുടകിലും വലിയ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നടന്നിരുന്നു.
കുത്തിയൊലിക്കുന്ന പുഴയ്ക്ക് മുകളിലൂടെ കയറില്‍ തൂങ്ങിയായിരുന്നു എന്‍.ഡി.ആര്.എഫ് ഭടന് പിഞ്ച് കുഞ്ഞിന്റെ ജീവന് രക്ഷിച്ചത്. കുഞ്ഞ് കുടുംബത്തോടൊപ്പം പുഴയ്ക്കക്കരെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.
https://www.facebook.com/IndianMilitaryUpdatesIMU/videos/286678562112096/
കുടകില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. 5,000 കോടി നഷ്ടമാണ് ഉണ്ടായതെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
കരസേനയും, നാവികസേനയും, വ്യോമസേനയും കുടകില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ഇത് കൂടാതെ ആര്‍മി എന്‍ജിനിയറിങ് ടാസ്ക് ഫോഴ്സിന്റെയും, ഡോഗ്രാ റെജിമെന്റിന്റെയും, എന്‍.ഡി.ആര്.എഫിന്റെയും 948 സൈനികര്‍ കുടകിലുണ്ട്. എന്‍.സി.സിയുടെ 200 കേഡറ്റുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുണ്ട്.
Discussion about this post