ഗുജറാത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ചൈനീസ് നിര്‍മ്മിതമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിന് പരോക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ എതിരാളികള്‍ തന്നെ അധിക്ഷേപിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നും അതേസമയം അവര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ നിസ്സാരവത്കരിക്കരുതെന്നും മോദി പറഞ്ഞു. ഗുജറാത്തില്‍ പല വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ ആനന്ദില്‍ അമൂല്‍ കമ്പനിയുടെ 533 കോടി രൂപയുടെ ഒരു ചോക്ലേറ്റ് പ്ലാന്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് രാജ്യത്ത് കോ-ഓപ്പറേറ്റീവ് രീതിയിലുള്ള സ്ഥാപനങ്ങള്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സോഷ്യലിസത്തിനും മുതലാളിത്തത്തിനും ഒരു പരിഹാരമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് കൂടാതെ വിദ്യാ ഡയറി കമ്പനിയുടെ 20 കോടി രൂപയുടെ ഒരു ഐസ്ക്രീം പ്ലാന്റും മോദി ഉദ്ഘാടനം ചെയ്തു. പിന്നീട് കച്ഛ് ജില്ലയില്‍ അദ്ദേഹം മുന്ദ്രാ എല്‍.എന്‍.ജി ടെര്‍മിനലും വാതക ട്രാന്സ്മിഷന് പദ്ധതിയും ഉദ്ഘാടനം ചെയ്തു. ഇവ രണ്ടും ഏകദേശം 6,216 കോടിയുടെ പദ്ധതികളാണ്.
Discussion about this post