ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളെ സുന്നിപ്പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ കോടതി ഒരു വിധി പുറപ്പെടുവിച്ചാലും സ്ത്രീകളെ സുന്നിപ്പള്ളികളില്‍ പ്രവേശിപ്പിക്കില്ലായെന്ന് സമസ്ത ഇ.കെ വിഭാഗം ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു. സ്ത്രീകള്‍ വേണമെങ്കില്‍ വീട്ടിലിരുന്ന പ്രാര്‍ത്ഥിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അന്യ പുരുഷന്മാരും അന്യ സ്ത്രീകളും ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നത് ശരീ അത്ത് നിയമത്തിനെതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതപരമായ നിയമങ്ങളില്‍ കൈകടത്താന്‍ ആ മതത്തിലെ ആള്‍ക്കാര്‍ക്ക് മാത്രമാണ് അവകാശമെന്നും അദ്ദേഹം പറഞ്ഞു. ശരീ അത്തിന്റെ കാര്യത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ശരീ അത്തിനെതിരെയുള്ള ഏത് നീക്കത്തെയും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.കെ, എ.പി സുന്നികള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീപ്രവേശനം അനുവദനീയമല്ലായെന്ന് ഇ.കെ വിഭാഗം പറയുമ്പോഴും വിഷയത്തില്‍ ഇതുവരെ എ.പി സുന്നികള്‍ പ്രതികരിച്ചിട്ടില്ല.
ചില പുരോഗമന മുസ്ലീം സ്ത്രീം സംഘടനകളും മറ്റുമാണ് സുന്നിപ്പള്ളികളില്‍ സ്ത്രീകളെ കയറ്റണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഭരണഘടന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും ഇത് മുസ്ലീം സ്ത്രീകള്‍ക്ക് ലഭിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരോഗമന മുസ്ലീംസ്ത്രീസംഘടനായായ നിസ വ്യക്തമാക്കിയിരുന്നു.
സുന്നിപ്പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന് സുന്നത്ത് സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post