ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രഹ്ന ഫാത്തിമയെ സ്ഥലം മാറ്റിയത് പാലാരിവട്ടം എക്സ്ചേയ്ഞ്ചിലേക്ക് . എറണാകുളം ബോട്ട് ജെട്ടി ഭാഗത്തെ ഓഫീസില്‍ നിന്നുമാണ് ഇങ്ങോട്ടേക്ക് സ്ഥലം മാറ്റിയത് .
നേരത്തെ വീടിനടുത്തുള്ള രവിപുരം ബ്രാഞ്ചിലേക്ക് മാറ്റിയെന്ന വാര്‍ത്ത വന്നിരുന്നു . തൊട്ടു പിന്നാലെ അധികൃതര്‍ക്ക് നന്ദി പറഞ്ഞു രഹ്ന ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു .
” 5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.
ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.
സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ…” എന്നായിരുന്നു ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ്
Discussion about this post