ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് നാല് യുവതികള്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചു. അഭിഭാഷകരായ എ.കെ.മായ, കെ.രേഖ, ജയമോള്‍, ശൈലജ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ച് ഹര്‍ജി നല്‍കിയത്. തങ്ങള്‍ അയ്യപ്പ ഭക്തരാണെന്നും ദര്‍ശനത്തിന് അവസരമുണ്ടാക്കണമെന്നുമാണ് ഹര്‍ജിയിലുള്ളത്.
ദേവസ്വം ചെയര്മാന്, ശബരിമല തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി, ബി.ജെ.പി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാര് എന്നിവരാണ് എതിര് കക്ഷികള്‍.
Discussion about this post