വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വേയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വരുന്ന തലമുറയ്ക്ക് അവസരം നല്കാന് വേണ്ടിയാണ് താന്‍ വിരമിക്കുന്നതെന്ന് മുപ്പത്തിയഞ്ച് വയസ്സുകാരനായ ബ്രാവോ വ്യക്തമാക്കി.
2004ലായിരുന്നു ബ്രാവോ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ബ്രാവോയുടെ ആദ്യ മത്സരം. ബ്രാവോ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്നു.
40 ടെസ്റ്റുകളില്‍ 164 ഏകദിനങ്ങളിലും 66 ട്വന്റി 20 മാച്ചുകളിലും ബ്രാവോ കളിച്ചിട്ടുണ്ട്.
വിരമിച്ചാലും ദേശീയ തലങ്ങളില്‍ നടക്കുന്ന ട്വന്റി20 മത്സരങ്ങളില്‍ ബ്രാവോ കളിക്കുന്നതായിരിക്കും.
Discussion about this post