നടന് ആസിഫ് അലി മൂകാംബിക ക്ഷേത്രം ദര്‍ശിച്ചുവെന്ന വിവാദത്തിനും ഭാര്യ സമ മസ്രിന്റെ തട്ടമിടാത്ത ചിത്രത്തിനും മറുപടി നല്‍കിയിരിക്കുകയാണ് ആസിഫും സമയും. ക്ഷേത്രം സന്ദര്‍ശിച്ചതിനും തട്ടമിടാതിരുന്നതിനും സമൂഹ മാധ്യമങ്ങളില്‍ ഇരുവര്‍ക്കുമെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
മൂകാംബിക ക്ഷേത്രത്തിലേക്ക് പോയത് ഒരു യാത്രയുടെ ഭാഗമായാണെന്ന് ആസിഫ് അലി വിശദീകരിച്ചു. കൂടെയുള്ളവര്‍ ചെയ്തത് പോലെ താനും കുറി തൊട്ട് ഫോട്ടോയെടുത്തുവെന്നും ആസിഫ് അലി പറഞ്ഞു. താന്‍ ഇഷ്ടദേവിയെ തൊഴാന്‍ മൂകാംബികയിലെത്തി എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് അങ്ങനൊരു വാര്‍ത്ത വന്നതെന്ന് തനിക്കറിയില്ലെന്നും ആസിഫ് പറഞ്ഞു.
അതേസമയം താന്‍ തട്ടമിടാഞ്ഞതിനെക്കുറിച്ച് സമയും സംസാരിച്ചു. താനൊരു മതവിശ്വാസി ആണെന്നും അക്കാര്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു സമ പറഞ്ഞത്. ഭര്‍ത്താവായ ആസിഫിനും ഇതേ അഭിപ്രായമാണെന്നും സമ പറഞ്ഞു. തങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യവും അള്ളാഹു അറിയുന്നുണ്ടെന്ന് വിചാരിക്കാനാണിഷ്ടമെന്നും സമ വ്യക്തമാക്കി.
സംവിധായകന് ലാലിന്റെ മകളുടെ വിവാഹത്തിന് അവരുടെ തീമിനനുസൃതമായാണ് താന്‍ ചട്ടയും മുണ്ടും ധരിച്ചതെന്ന് സമ പറഞ്ഞു. മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം ചേരുക എന്നതല്ലാതെ ഇതിന് വിശ്വാസവുമായി ഒരു ബന്ധവുമില്ലെന്ന് ആസിഫ് പറഞ്ഞു.
Discussion about this post