പമ്പയില്‍ അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം .
വലിയ ശുചിത്വ പ്രശ്നം നിലനില്‍ക്കുന്നുണ്ട് . ആവശ്യത്തിനു ശൌചാലയങ്ങള്‍ ഇല്ലാത്ത സാഹചര്യമാണുള്ളത് . തീര്‍ഥാടകര്‍ക്കായി സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തട്ടില്ല . വിരിവെയ്ക്കാനുള്ള സൗകര്യം പമ്പയിലില്ല . ഭക്തരെ ജയിലില്‍ അടയ്ക്കുന്നതിന് പകരം അടിസ്ഥാന സൗകര്യങ്ങള്യുണ്ടാക്കുകയാണ് ചെയ്യേണ്ടത് . സര്‍ക്കാരിന് മറ്റു താത്പര്യങ്ങള്‍ ആണുള്ളത് . ശൗചാലയങ്ങളിൽ വൃത്തിയില്ലെന്ന് കണ്ട മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു.
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടയിരുന്നില്ല . സംഘം ചേരാന്‍ പാടില്ല , ശരണം വിളിക്കാന്‍ പാടില്ല എന്നൊക്കെയുള്ള നിബന്ധനകള്‍ ഭക്തരെ ബുദ്ധിമുട്ടിയ്ക്കാനുള്ളതാണ് . ശബരിമലയിലെത്തുന്നത് തീവ്രവാദികളാണെന്നും അവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും കരുതുന്നത് ജനാധിപത്യമല്ല എന്നും അദ്ദേഹം പറഞ്ഞു .
Discussion about this post