ആലപ്പുഴ :മാന്നാർ കല കൊലപാതക കേസിൽ കസ്റ്റഡിയിലുള്ള പ്രതികളെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഒന്നാം പ്രതി അനിലിന്റെ അടുത്ത സുഹൃത്തുകളെയും പോലീസ് ചോദ്യം ചെയ്തു. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘം കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും എന്ന് അന്വേഷണ സംഘം അറിയിച്ചു.
ചോദ്യം ചേയ്യേണ്ട ആളുക്കളുടെ പട്ടിക പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി. ഫോറൻസിക് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ പരിേശാധന ഫലം ഉടൻ കിട്ടുമെന്ന് സംഘം അറിയിച്ചു. റിസൾട്ട് കിട്ടിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്ന് അന്വേഷണ സംഘം പറഞ്ഞു.
യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പോലീസ് എഫ്‌ഐആറിൽ പറയുന്നത്. പരപുരുഷ ബന്ധം ആരോപിച്ചായിരുന്നു കൊലപാതകം. തുടർന്ന് മാരുതി കാറിൽ കൊണ്ടുപോയി മൃതദേഹം മറവ് ചെയ്തു. എങ്ങനെയാണ് കൊലപാതകം നടത്തിയതെന്നോ എങ്ങനെയാണ് മൃതദേഹം മറവു ചെയ്തതെന്നോ എഫ് ഐ ആറിൽ പറയുന്നില്ല.
Discussion about this post