ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാർഡില്ലാത്ത ആളുകൾ കുറവാണ്. ചെറിയൊരു ജോലി കിട്ടുമ്പോഴേക്കും എങ്ങനെയൊരു ക്രെഡിറ്റ് കാർഡ് സ്വന്തമാക്കണമെന്ന് ആലോചിക്കുന്നവരാണ് പലരും. എന്നാൽ, ക്രെഡിറ്റ് കാർഡിനെ കുറിച്ച് ഒരു ബോദ്ധ്യവുമില്ലാതെ ഇവ എടുത്താൽ പണിയുറപ്പാണ്. അതുകൊണ്ട് തന്നെ ക്രെഡിറ്റ് കാർഡ് എടുക്കണമെന്ന് ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ക്രെഡിറ്റ് കാർഡ് എടുക്കണമെന്ന് ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ട കാര്യം ഏത് കാർഡ് വേണമെന്ന് തീരുമാനിക്കണമെന്നതാണ്. ഓരോ ക്രെഡിറ്റ് കാർഡുകളും ഓരോ ആവശ്യങ്ങൾക്കും വ്യത്യസ്ത ഓഫറുകളാണ് നൽകുന്നത്. അതുകൊണ്ട് തന്നെ സ്വന്തം ചിലവുകൾ എന്തൊക്കെയാണെന്ന് മനസിലാക്കി വേണം ക്രെഡിറ്റ് കാർഡ് എടുക്കാൻ.
ക്രെഡിറ്റ് കാർഡുകളിലൂടെ ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ എന്തൊക്കെയാണെന്ന് മനസിലാക്കി വേണം ഇവ വാങ്ങുവാൻ. ചില കാർഡുകൾ ക്യാഷ്ബാക്ക് ഓഫറുകൾ ഉൾപ്പെടെ നിരവധി റിവാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ, ഇവ ശ്രദ്ധിക്കണം.
എടുക്കുന്ന ക്രെഡിറ്റ് കാർഡുകൾക്ക് വാർഷിക ഫീസ് ഉണ്ടോയെന്ന് മനസിലാക്കുക. ചില കാർഡുകൾ വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യാറുണ്ട്. എന്നാൽ, ഇവ നമ്മുടെ വാർഷിക ഫീസിനും മുകളിലാണോ എന്ന മനസിലാക്കണം.
ക്രെഡിറ്റ് കാർഡിന്റെ പലശ നിരക്കും ശ്രദ്ധിച്ചുവേണം ഇവ സ്വന്തമാക്കാനായി. വലിയ പലിശ നിരക്കുകൾ കൊണ്ടുതന്നെ ക്രെഡിറ്റ് കാർഡുകൾ വലിയ കടബാദ്ധ്യത ഉണ്ടാക്കിയേക്കാം. അതിനാൽ തന്നെ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
Discussion about this post