സന്നിധാനത്ത് നാമജപം നടത്തിയ ഭക്തര്‍ക്കെതിരെ വീണ്ടും പോലീസ് നടപടിയെടുത്തു. വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്ത് നാമജപം നടത്തിയ ഭക്തര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ചത് ഉള്‍പ്പെടെയുള്ള അഞ്ചുവകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വടക്കേനടയില്‍ നാമജപം തുടങ്ങിയയുടനെ പോലീസ് വന്ന് ഭക്തരെ തടയുകയും തുടര്‍ന്ന് ഭക്തര്‍ ഏകദേശം പതിനഞ്ച് മിനിറ്റോളം നാമജപം തുടര്‍ന്നിരുന്നു.
അതേസമയം ശബരിമലയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതോടെ ഭക്തരുടെ വരവില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം മുതലാണ് പോലീസ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത്.
Discussion about this post