ശബരിമലയില്‍ ചിത്തിരയാട്ടവിശേഷ സമയത്ത് 52 വയസ്സുള്ള ഭക്തയെ തടഞ്ഞുവെന്ന കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. ഗൂഢാലോചനക്കുറ്റമാണ് കെ.സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
സുരേന്ദ്രന് പുറമെ ആര്.എസ്.എസ് നേതാവ് വല്സന് തില്ലങ്കേരി, വി.വി.രാജേഷ്, ആര്.രാജേഷ്, യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു എന്നിവരും പ്രതികളാണ്.
കേസില്‍ നേരത്തേ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കെ.സുരേന്ദ്രനെ പ്രതിയാക്കയിട്ടുള്ളത്.
അതേസമയം ഇന്ന റാന്നി കോടതി ജാമ്യമനുവദിച്ചാലും കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റില്‍ ജാമ്യം ലഭിക്കാതെ കെ.സുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ കഴിയില്ല.
Discussion about this post