ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കേസെടുത്തതില്‍ പൊലീസിന് തെറ്റുപറ്റി. ശബരിമലയില്‍ സ്ഥിതി ശാന്തമായതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി കൊച്ചിയില്‍ പറഞ്ഞു.പ്രശ്നങ്ങള്‍ ഉണ്ടാക്കിയവര്‍ അത് ശബരിമലയാണെന്ന് ഓര്‍ക്കണമായിരുന്നുവെന്നും യുവതീപ്രവേശവിധി സര്‍ക്കാരിന് ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ശബരിമലയില്‍ അക്രമങ്ങള്‍ ഉണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബിജെപിക്കെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആത്മീയതയെ ഉപയോഗിച്ച് സമരം നടത്താനാണ് ചിലര്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ജാഗ്രതയോടെ നേരിട്ടതിനാല്‍ ആ ശ്രമം വിലപ്പോയില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശബരിമലയെ ശവപ്പറമ്പാക്കി മാറ്റിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു
Discussion about this post