ഡിസംബര്‍ 26ന് നടന്ന അയ്യപ്പജ്യോതി വലിയ വിജയമായതില്‍ സി.പി.എമ്മിന്റെ കലി തീരുന്നില്ല. ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ ഒരു അയ്യപ്പഭക്തന്റെ വാഹനത്തിന് സി.പി.എം പ്രവര്‍ത്തകര്‍ തീയിട്ടു. പയ്യന്നൂരില്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത പാടിയോട്ടുചാല്‍ പട്ടുവം റോഡിലെ ടി.പി. മാധവന്റെ മകന് അഭിനേഷിന്റെ വാഹനമാണ് സി.പി.എം ആക്രമികള്‍ തീയിട്ടത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനായിരുന്നു അക്രമികള്‍ തീയിട്ടത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയത്. വീട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കാരണം തീ പടരാതെ നിയന്ത്രിക്കാന്‍ സാധിച്ചു. അക്രമത്തിന് പിന്നില്‍ സി.പി.എം ആണെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തെപ്പറ്റി ചെറുപുഴ പോലീസ് അന്വേഷണം നടത്തി വരികയാണ്.
ഇന്നലെ നടന്ന അയ്യപ്പജ്യോതി പരിപാടിയില്‍ കണ്ണൂരില്‍ ജ്യോതി തെളിയിക്കാനെത്തിയവര്‍ക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞിരുന്നു.
Discussion about this post