ഗിസയിലും വടക്കന്‍ സിനയിലും പുലര്‍ച്ചെ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടയില്‍ ഈജിപ്ത് പോലീസ് 40 ഭീകരെ വധിച്ചതായി അഭ്യന്തരമന്ത്രാലയം . നേരത്തെ ഈജിപ്തിലെ പിരിമിഡകള്ക്ക് സമീപത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് പേര് മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .
വിനോദസഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് നേരെ നടന്ന ആക്രമണത്തെ വലിയൊരു പ്രാധാന്യത്തോടെയാണ് കണ്ടത് . വിയറ്റ്നാം സ്വദേശികളായ വിനോദസഞ്ചാരികളുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിലായിരുന്നു സ്ഫോടനമുണ്ടായത് . ബസ് കടന്നു പോയപ്പോള്‍ റോഡിനു സമീപത്ത് സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു .
സുരക്ഷാ പരിശോധനയില്‍ ബോംബ് നിര്‍മ്മാണ വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട് .
Discussion about this post