സിഡ്നി ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസീസ് ബോളര്‍മാരെ കൊതിച്ച് അറിയുകയായിരുന്നു ഋഷഭ് പന്ത് . ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം ഇന്ത്യയുടെ റണ്‍ വേഗത കൂട്ടുകയായിരുന്നു ഇതോടു കൂടി ഇന്ത്യ ഡിക്ലയര്‍ ചെയ്യുമ്പോള്‍ 159 റണ്‍സ് ഋഷഭ് അക്കൌണ്ടില്‍ ചേര്‍ത്തിരുന്നു .
എന്നാല്‍ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത് ബാറ്റിംഗ് ശൈലി മാത്രമല്ല മെയ്യ് വഴക്കത്തിന്റെ കാര്യത്തിലും മിടുക്കനാണെന്ന് കാണിച്ചു തരുകയായിരുന്നു താരം . രണ്ടാം ദിനത്തില്‍ ഡ്രിങ്ക്സ് ബ്രേക്കില്‍ സംഭവിച്ച വീഡിയോയാണ് അക്കാര്യം മനസിലാക്കി തരുന്നത് . ഗ്രൗണ്ടില്‍ കിടന്നിരുന്ന ഋഷഭ് വലിഞ്ഞു നിവര്‍ന്നു ചാടി എഴുഞ്ഞെല്ക്കുകയായിരുന്നു . ഇതോടെ റിഷഭ് ആയോധനകല പഠിച്ചിട്ടുണ്ടോ എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ് .
Not bad!#AUSvIND pic.twitter.com/QuyrfFcfpD
— cricket.com.au (@cricketcomau) January 4, 2019
Discussion about this post