ഡല്‍ഹി: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ ശരിയായ പാതയിലെന്ന് വിലയിരുത്തി ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. അധികാരത്തിലേറിയതിനു പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുത്തിത്തള്ളുന്ന സര്‍ക്കാര്‍ നടപടികളെ അവര്‍ വിമര്‍ശിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതു കര്‍ഷകരുടെ പ്രശ്നങ്ങളെ പൂര്‍ണമായി ഇല്ലാതാക്കില്ല. പണം തിരികെ നല്കുന്ന ഇടപാടുകളാണു മെച്ചപ്പെട്ട പരിഹാരമെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി.നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന ഗീത ഗോപിനാഥ് ഐഎംഎഫ് മുഖ്യ ഉപദേഷ്ടായതിനെ തുടര്‍ന്ന് ഈ സ്ഥാനം ഒഴിഞ്ഞിരുന്നു. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ പരിപാടിക്കിടെ ദേശീയ ചാനലിന് നല്കിയ പ്രതികരണത്തിലാണ് ഗീത മോദിയുടെ ഈ നിലപാടുകളെ പിന്തുണച്ചത്.
കാര്‍ഷിക മേഖലയില്‍ നിരവധി പ്രശ്നങ്ങളുണ്ട്. ഇവ പൂര്‍ണമായി പരിഹരിക്കാന്‍ കടങ്ങള്‍ എഴുതിത്തള്ളുന്നതുകൊണ്ടു സാധിക്കില്ല. ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ക്കു മികച്ച സാങ്കേതിക വിദ്യയും വിത്തുകളും നല്‍കുന്നതിനാണു ശ്രദ്ധ ചെലുത്തേണ്ടത അവര്‍ കൂട്ടിച്ചേര്‍ത്തു.കടങ്ങള്‍ എഴുതിത്തള്ളുന്നത് പ്രശ്നങ്ങളുടെ പരിഹാരമല്ല എന്ന നിലപാടാണ് പ്രധാനമന്ത്രിയുടേത്. വോട്ടു നേടാനുള്ള ചെപ്പടി വിദ്യയാണ് അത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ഷകര്‍ക്കു പണം നേരിട്ട് അക്കൗണ്ടുകളില്‍ ലഭിക്കുന്ന പദ്ധതി പ്രഖ്യാപിക്കാനിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനും എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പട്ടികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോടു കഴിഞ്ഞ മാസം അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാന് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു വിജയത്തിനുപിന്നാലെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. ഇതേത്തുടര്‍ന്നു ബിജെപി ഭരിക്കുന്ന ഗുജറാത്ത്, അസം സംസ്ഥാനങ്ങളിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാരുകള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ട്. രാജ്യത്താകമാനം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാനോ വിശ്രമിക്കാനോ അനുവദിക്കില്ലെന്ന’ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക വിഗദ്ധരെല്ലാം കടങ്ങള്‍ എഴുതി തള്ളുന്ന പദ്ധതിയെ വിമര്‍ശിക്കുകയാണ്.
2019ലെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് വളര്‍ച്ചയുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസവും ഗീതാ ഗോപിനാഥ് പ്രകടിപ്പിച്ചു. ഇന്ത്യ ഈ വര്‍ഷം 7.5% വളര്‍ച്ച കൈവരിക്കുമെന്നും 2020ല്‍ 7.7% വളരുമെന്നും തിങ്കളാഴ്ച ഐഎംഎഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ കാലയളവില്‍ ചൈനയുടെ വളര്‍ച്ച 6.2% ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
Discussion about this post