‘ലൂസിഫര്‍’ എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകനാകുന്ന നടന് പൃഥ്വീരാജ് മോഹന്‍ലാലുമായി പ്രവര്‍ത്തിച്ചതിലൂടെ തനിക്ക് പലതും പഠിക്കാന്‍ സാധിച്ചുവെന്ന് പറഞ്ഞു. ഇത് ഭാവിയില്‍ തനിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചിത്രം മോശമായാല്‍ താന്‍ ഇനി സംവിധാനം ചെയ്യില്ലെന്ന് പൃഥ്വീരാജ് വ്യക്തമാക്കി.
മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലക്ഷദ്വീപില്‍ വെച്ച് സമാപിച്ചിരുന്നു. കേരളത്തിന് പുറമെ മുംബൈയിലും റഷ്യയിലും ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.
ത്രില്ലര്‍ സിനിമയായ ‘ലൂസിഫറി’ല്‍ മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, മുരളി ഗോപി, ബോളിവുഡ് താരം വിവേക് ഒബറോയ്, ടോവിനോ തോമസ് എന്നിവരും അണിനിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത് ദീപക് ദേവാണ് ചെയ്തിരിക്കുന്നത്. ചിത്രം മാര്‍ച്ച് 28ന് പുറത്തിറങ്ങും.
Discussion about this post