ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തന്നെ അവഗണിക്കുന്നത് മൂലം താന്‍ ആം ആദ്മി പാര്‍ട്ടയില്‍ നിന്നും രാജിവെച്ചേക്കുമെന്ന് എം.എല്‍.എ അല്‍ക ലാംബ വ്യക്തമാക്കി. തന്നെ ട്വിറ്ററില്‍ നിന്നും കെജ്രിവാള് അണ്‍ഫോളോ ചെയ്തുവെന്നും വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്താക്കിയെന്നും അല്‍ക ലാംബ വെളിപ്പെടുത്തി.
വിഷയത്തില്‍ പാര്‍ട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും പാര്‍ട്ടി വിടാനാണ് തന്റെ തീരുമാനമെന്നും അല്‍ക ലാംബ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി മുന്‍പ് 2018 ഡിസംബറില്‍ തന്നോട് രാജി ആവശ്യപ്പെട്ടിരുന്നുവെന്നും ലാംബ പറഞ്ഞു.
Discussion about this post