മോദി സര്‍ക്കാരിന്റെ നയത്തെ പ്രശംസിച്ച് നടന് മോഹന്‍ലാല്‍ രംഗത്ത്. ചലച്ചിത്ര പൈറസിയെ സംബന്ധിച്ച് കേന്ദ്ര ക്യാബിനറ്റ് എടുത്ത പുതിയ തീരുമാനത്തെയാണ് മോഹന്‍ലാല്‍ പിന്തുണച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ചലച്ചിത്ര മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മോഹന്‍ലാല്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
Cabinet approves the proposal to impose strict penalties against movie piracy. In fact, this step by The Government of India is undoubtedly going to be a game-changer to the film industry. #CinematographAct #AgainstPiracy @narendramodi Ji @PMOIndia pic.twitter.com/ZXSqrYqYyC
— Mohanlal (@Mohanlal) February 7, 2019
ചലച്ചിത്രങ്ങള്‍ അനധികൃതമായി പകര്‍ത്തി പ്രചരിപ്പിക്കുന്നതിന് ലഭിക്കുന്ന ശിക്ഷ വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ടവരോട് ചോദിച്ച് അനുമതി നേടാതെ ചിത്രം പകര്‍ത്താനാകില്ല. ചിത്രത്തിന്റെ വീഡിയയോയും ഓഡിയോയും ഈ രീതിയില്‍ പകര്‍ത്തുന്നത് നിയമ വിരുദ്ധമാണ്. ഇതിന് ലഭിക്കാവുന്ന ശിക്ഷ മൂന്ന് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ്. ഫെബ്രുവരി ആറിനായിരുന്ന ഇതേപ്പറ്റിയുള്ള ക്യാബിനറ്റ് തീരുമാനമുണ്ടായത്.
Discussion about this post