വ്യോമസേന ഉദ്യോഗസ്ഥരെപ്പറ്റി മോശമായി സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്. ‘താങ്കള്‍ താങ്കളുടെ രാഷ്ട്രീയം കളിച്ചൊളു, എന്നാല്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അധിക്ഷേപിക്കരുത്,’ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാഠോര്‍ പറഞ്ഞു.
വ്യോമസേന ഉദ്യോഗസ്ഥര്‍ ദൗത്യത്തിനിടെ മരിച്ചാല്‍ റാഫേല്‍ ഇടപാടില്‍ മോദി തട്ടിയെടുത്തുവെന്ന പറയപ്പെടുന്ന പണം അവര്‍ക്ക് നല്‍കാമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. മോദി 30,000 കോടി രൂപ ഇടപാടില്‍ നിന്നും തട്ടിയെടുത്തുവെന്നും ഈ പണം വ്യോമസേന ഉദ്യോഗസ്ഥര്‍ വിമാനാപകടത്തില്‍ മരിക്കുമ്പോള്‍ നല്‍കാമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.
രാജ്യത്തിന്റെ സൈന്യത്തെപ്പറ്റി രാഹുലിന് ഒന്നുമറിയില്ലെന്ന് രാജ്യവര്‍ധന്‍ സിംഗ് രാഠോര്‍ പറഞ്ഞു. ‘നമ്മുടെ സൈനികര്‍ രാജ്യത്തിന് വേണ്ടിയാണ് പോരാടുന്നത്. അവര്‍ പണത്തിന് വേണിയല്ല. ഞങ്ങള്‍ ഈ രാജ്യത്തെ സൈന്യത്തെ ബഹുമാനിക്കുന്നുവെന്നും ഈ രാജ്യത്ത് ജനിച്ച ആര്‍ക്കും അറിയാം,’ അദ്ദേഹം പറഞ്ഞു.
क्या @RahulGandhi से कोई भी उम्मीद की जा सकती है? pic.twitter.com/mgR0Tn6m16
— Col Rajyavardhan Rathore (Modi Ka Parivar) (@Ra_THORe) February 10, 2019
മരണത്തിന് നഷ്ടപരിഹാരമായി പണം നല്‍കാമെന്ന് വിശ്വസിക്കുന്നയാളാണ് രാഹുല്‍ ഗാന്ധിയെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
Discussion about this post