പുല്‍വാമയില്‍ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ കറാച്ചിയില്‍ നടക്കുന്ന കലാ പരിപാടിയില്‍ പങ്കെടുക്കില്ലായെന്ന് നടി ഷബാനാ ആസ്മിയും ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അഖ്തറും പറഞ്ഞത് നിരാശാജനകമാണെന്ന് പാക്കിസ്താനിലെ കലാ രംഗം പറഞ്ഞു. നടപടി നിരാശ ജനിപ്പിക്കുന്ന ഒന്നാണെന്ന് പാക്കിസ്ഥാന് ആര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഹ്മദ് ഷാ പറഞ്ഞു.
കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്നവരാണെന്നും അവര്‍ ഒരിക്കലും ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തവണ ഷബാന ആസ്മി വളരെ നിരാശപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ വേണ്ടി എന്നും സംസാരിച്ചുകൊണ്ടിരുന്നവരായിരുന്നു ഇരുവരെന്നും അവരുടെ ഈ നിലപാട് ഞെട്ടിക്കുന്നയൊന്നാണെന്നും പ്രശസ്ത ചലച്ചിത്ര നിരൂപകന് ഒമൈര്‍ അലവി പറഞ്ഞു.
കവി കൈഫി ആസ്മിയുടെ ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന് വേണ്ടി ഫെബ്രുവരി 23 മുതല്‍ 24 വരെയാണ് കലാ പരിപാടികള്‍ കറാച്ചിയില്‍ സംഘടിപ്പിക്കുന്നത്.
അതേസമയം വരും ദിനങ്ങളില്‍ പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ ചിത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതും ഇന്ത്യ നിര്‍ത്തിയേക്കുമെന്ന ആശങ്ക പ്രശസ്ത ചലച്ചിത്ര വിതരണക്കാരന് നദീം മന്ദിയാവാല പ്രകടിപ്പിച്ചു.
Discussion about this post