കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചു വിട്ട എം പാനല്‍ ജീവനക്കാര്‍ ഗഗാഗതമന്ത്രി എ കെ ശശീന്ദ്രന്റെ ഔദ്യോഗിക വസതിയിലേക്ക് വിലാപയാത്ര നടത്തി.കഴിഞ്ഞ 29 ദിവസമായി നടത്തിവരുന്ന സമരത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിലാപയാത്ര.
സര്‍ക്കാര്‍ എം പാനല്‍ ജീവനക്കാരെ പുറത്താക്കിയിട്ട് ഒരുമാസം പിന്നിടുന്നു.മറ്റ് ജോലി അന്വേഷിച്ച് പോകുന്നി്ടത്തെല്ലാം പ്രായപരിധി പ്രശ്നമാകുകയാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഗൗരവം കാണിക്കണമെന്നും നടപടി എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും സമരക്കാര്‍ പറയുന്നു.
പുറത്താക്കിയ 3861 പേരെയും തിരിച്ചെടുക്കുന്നത് വരെ സെക്രട്ടറിയേറ്റിനുമുന്നിലെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് ജീവനക്കാര്‍. സര്‍ക്കാരും മാനേജ്മെന്റും വഞ്ചിച്ചുവെന്നും കുടുംബം പോറ്റാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഇവര്‍ പറയുന്നു.
മൃതശരീരത്തില്‍ തൂണിമൂടി പ്രതീകാത്മകരീതിയിലായിരുന്നു സമരം. എഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി ശശിധരന് വിലാപയാത്ര ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ മൌനം തുടര്‍ന്നാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് എം പാനല്‍ ജീവനക്കാരുടെ തീരുമാനം.
Discussion about this post