ഗുജറാത്ത് കലാപത്തിലെ കുറ്റവാളികളിലൊരാളായ ബാബു ബജ്റംഗിക്ക് സുപ്രീം കോടതി ജാമ്യമനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യമനുവദിച്ചത്. ഗുജറാത്തിലെ നരോഡ പടിയ കലാപവുമായി ബന്ധപ്പെട്ടാണ് ബാബു ബജ്റംഗി കുറ്റവാളിയാണെന്ന് കണ്ടെത്തിയത്.
ബാബു ബജ്റംഗിയുടെ കാഴ്ച ശക്തി 80 ശതമാനം നഷ്ടപ്പെട്ടുവെന്നും മൊത്തമായും ബധിരനാണെന്നും നില്ക്കാന് കഴിയാത്ത അവസ്ഥയിലാണെന്നും ബാബു ബജ്റംഗിയുടെ അഭിഭാഷകന് വാദിച്ചിരുന്നു.
ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ബാബു ബജ്റംഗിക്ക് ശിക്ഷാ കാലാവധി 21 കൊല്ലമായി ഗുജറാത്ത് ഹൈക്കോടതി ഏപ്രില്‍ 2018ല്‍ കുറച്ചിരുന്നു. 2012 മുതല്‍ സാബര്‍മതി സെന്‍ട്രല്‍ ജയിലിലായിരുന്നു ബാബു ബജ്റംഗി.
Discussion about this post