ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും നിലവിലെ ഇന്ത്യന്‍ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി എട്ട് മണിയ്ക്ക് ചെന്നൈയുടെ തട്ടകത്തില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ വാശിയേറിയ ഒരു പോരാട്ടത്തിനാകും ഐപിഎല്‍ 2019ന്റെ ഉദ്ഘാടന മത്സരം തന്നെ വേദിയാവുക.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് നിലവിലെ രാജാക്കന്മാര്.ചെന്നൈ ടീമിലെ ധോണിയും ഷെയ്ന് വാട്സനും ഡ്വെയ്ന്‍ ബ്രാവോയും ഫാഫ് ഡു പ്ലെസിസും അമ്പാട്ടി റായിഡുമൊക്കെ മുപ്പതു വയസു താണ്ടിയവരാണ്. അതിനാല്‍ വയസന് പടയെന്ന പേരുദോഷം സൂപ്പര്‍ കിങ്സിനുണ്ട്. എന്നാല്‍ പരിചയസമ്പത്തിനെ ആയുധമാക്കാന്‍ തന്നെയാണ് സൂപ്പര്‍ കിങ്സിന്റെ തീരുമാനം.
നാലാം കിരീടം ലക്ഷ്യമിട്ടാണ് ധോണിപ്പട കളത്തിലിറങ്ങുന്നത്.ഐപിഎല്ലില്‍ ബെംഗളൂരുവിന്് ഇതു വരെയും കിരീടം ചൂടാന്‍ കഴിഞ്ഞിട്ടില്ല.2014 സീസണിലാണു കിങ്സിനെതിരെ റോയല്‍ ചാലഞ്ചേഴ്സിന്റെ അവസാനജയം.കോലി-ഡിവിലിയേഴ്സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആര്‍സിബിയുടെ ബാറ്റിംഗ് പ്രതീക്ഷ. ചാഹല്‍, ഹെറ്റ്മെയര്‍, ശിവം ദുബേ , വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരുടെ പ്രകടനവും നിര്‍ണായകമാവും.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഐപിഎല്ലിന്റെ കൊടിയേറ്റം. ഈ തുക പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരോടുള്ള ആദരസൂചകമായി കേന്ദ്ര പ്രതിരോധ നിധിയിലേക്കു സംഭാവന ചെയ്യും.
Discussion about this post