തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശനത്തെക്കുറിച്ച് ശശി തരൂര്‍ എം.പി ട്വിറ്റെര്‍ വഴി കുറിച്ച വാക്കുകള്‍ വിവാദമാകുന്നു . ” ഒക്കാനിക്കും വിധം വെജിറ്റേറിയനായ എം.പിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നു ” എന്നര്‍ത്ഥം വരുന്ന ട്വീറ്റാണ് വിവാദമായിരിക്കുന്നത് .
ഓക്കാനം എന്നര്‍ത്ഥം വരുന്ന ” Squeamishly ” യെന്ന വാക്ക് ഉപയോഗിച്ചതിലെ ശരികേടാണ് ചൂണ്ടിക്കാട്ടുന്നത് . മീന്മണം ഓക്കാനമുണ്ടാക്കുന്ന വരേണ്യസമുദായത്തിന്റെ പ്രതിനിധിയാണ് താനെന്ന് തരൂര്‍ ഇത്തരത്തിലൊരു ട്വീറ്റ് വഴി പരസ്യമായി വിളിച്ചു പറയുകയാണെന്നാണ് വിമര്‍ശകരുടെ വാദം . പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യവുമായി ഇതിനോടകം നിരവധിപേരാണ് സമൂഹമാദ്ധ്യമത്തിലൂടെ രംഗത്തെത്തിയിരിക്കുന്നത് .
Found a lot of enthusiasm at the fish market, even for a squeamishly vegetarian MP! pic.twitter.com/QspH08if8Q
— Shashi Tharoor (@ShashiTharoor) March 27, 2019
Discussion about this post