ഗൂഗിളില്‍ ഈ ആഴ്ച ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കീ വേര്‍ഡ് ഏതാണെന്ന് ചോദിച്ചാല്‍ പറയാം’ലൂസിഫറും മോഹന്‍ലാലും’ ആണെന്ന്.ഗൂഗിള്‍ ഇന്ത്യയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ലൂസിഫറി’ന്റെ വിജയത്തിനെ അഭിനന്ദിക്കാനായി മോഹന്‍ലാലിന്റെ ഒരു ഡൂഡിലും ഗൂഗിള്‍ പങ്കുവച്ചിട്ടുണ്ട്. ലാലും യുവരാജ് സിംഗും ടെന്നീസ് കളിക്കുന്നതായാണ് ഗൂഗിളില്‍ ചിത്രീകരിച്ചിരിക്കുന്നത്.#മിയാമിഓപ്പണ്, #യുവിസ്ട്രോങ്ങ് എന്നിവയാണ് ട്രെന്‍ഡിങായി മാറിക്കൊണ്ടിരിക്കുന്ന മറ്റ് കീവേഡുകള്‍.
The heroes who know how to smash all records.#GoogleTrends#Lucifer @Mohanlal#MiamiOpen @MiamiOpen@YUVSTRONG12 pic.twitter.com/TGKPfkvU5H
— Google India (@GoogleIndia) March 30, 2019
സംവിധാനമികവും കൊണ്ട് മികച്ച പ്രതികരണങ്ങളാണ് ‘ലൂസിഫർ’ നേടുന്നത്. കേരളത്തില്‍ മാത്രം 404 കേന്ദ്രങ്ങളിലാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തിയത്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോര്‍ഡും ലൂസിഫര്‍ സ്വന്തമാക്കി. ബോക്സ് ഓഫീസിലും ചിത്രം മികച്ച റെക്കോര്‍ഡുകൾ സ്വന്തമാക്കുകയാണ്. ഇന്ത്യയിലെ തീയേറ്ററുകളില്‍ നിന്നായി 12 കോടിയോളം രൂപ ചിത്രം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിദേശരാജ്യങ്ങളിലെ കളക്ഷന്‍ കൂടി പുറത്തുവരുന്നതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ലൂസിഫറിന് സ്വന്തമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
Discussion about this post